ചെറു കവിതകൾ
ഒരുമിച്ചിറങ്ങി,
ഇരു വഴിയിൽ പിരിയുമ്പോൾ,
വേദനിപ്പിക്കുന്നത്,
അവശേഷിക്കുന്ന മൗനമാണ്..
ഒരുമിച്ചിറങ്ങി,
ഇരു വഴിയിൽ പിരിയുമ്പോൾ,
വേദനിപ്പിക്കുന്നത്,
അവശേഷിക്കുന്ന മൗനമാണ്..
ഇടയ്ക്കിടെ അവൾ പിറുപിറുത്തു ..ഞാൻ ഒരു പെണ്ണാണ് ... പൂവും,ഇലകളും.കായ്കളും,ശിഖരവും വളർന്ന..ഉറച്ച വേരില്ലാത്ത ഒരു വട വൃക്ഷം....ഹ ഹ ഹ .....അവൾ പിന്നെയും ചിരിച്ചു കൊണ്ടേയിരുന്നു.....
എന്റെ പ്രണയമേ..,
ഓര്‍മ്മതന്‍ തീരത്തൂടോടി വന്നിന്നു നിന്
ചെറുവിരല്‍ തുമ്പു പിടിക്കവെ-
ആര്‍ദ്രമായൊരു നോവിന് മധുര നീര്‍ത്തുള്ളികള്‍
എന്‍ കണ്മഷിയാകെ പടര്‍ത്തിയോ??!!
ഞാൻ ജനിക്കുമ്പോൾ കൂടെ ജനിക്കുകയും ഞാൻ വളരുമ്പോൾ കൂടെ വളരുകയും ചെയ്യ്ത നിഴൽ. ഞാൻ അമ്മയുടെ മുലപ്പാൽ കുടിക്കുമ്പോൾ അമ്മയുടെ നിഴൽപ്പാൽ കുടിച്ച എന്റെ നിഴൽ. ഞാൻ അവളെ ചുംബിച്ചപ്പോൾ അവളുടെ നിഴലിനെ ചുംബിച്ച എന്റെ നിഴൽ.
സുജിത് ചന്ദ്രയുടെ ബാല്യകാല സ്മരണ
നീതു രാഘവന്റെ കവിത - "ഊർമിള"
ജിബിൻ മട്ടന്നുരിന്റെ കവിത