Cover Story

ഹൈമാസ്റ്റ് ലൈറ്റുകൾ 'കരണ്ട്' തിന്നുന്നു !

ഹൈമാസ്റ്റ് ലൈറ്റുകൾ 'കരണ്ട്' തിന്നുന്നു !

From the desk

കേരളത്തിലെ നഗരങ്ങളിലുടനീളം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ സർക്കാരിന് തലവേദനയാകുന്നു. വൻതോതിൽ കരണ്ട് തിന്നുന്ന ഈ ലൈറ്റ് സിസ്റ്റം സ്ഥാപിക്കാനും മെയിന്റനൻസിനും വൈദ്യുത ചാർജിനത്തിലും ചെലവാകുന്ന തുക ഘജനാവിനു വൻ ബാധ്യത ആവുകയാണ്. 
തലസ്ഥാന നഗരിയിലാണ് ഏറ്റവും കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. എം പി ഫണ്ട്‌ ഉപയോഗിച്ചാണ് സകല തെരുവുകളിലും ഇത്തരം ലൈറ്റ് ടവറുകൾ സ്ഥാപിക്കുന്നത്. നിർമാണം എം പി ഫണ്ടിൽ നടക്കുമെങ്കിലും മൈന്റെനെൻസിനും ചാർജിനത്തിലും ചിലവാകുന്ന കൂറ്റൻ തുക താങ്ങേണ്ടത് സംസ്ഥാന ഘജനാവാണ്. കാണാൻ സുന്ദരം എന്ന് തോന്നിപ്പിക്കുന്ന ഈ "പ്രകാശ ഗോപുരം" വൈദ്യുതിക്ഷാമം മൂലം നട്ടം തിരിയുന്ന സംസ്ഥാനത്തിന് വൻ നഷ്ടമാണ് വരുത്തിവെക്കുന്നത്. മറ്റു ലൈറ്റുകൾ ഉപയോഗിക്കുന്നതിന്റെ ഇരട്ടിയിലധികം വൈദ്യുതി ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കേടായാലാവട്ടെ ആഴ്ചകളോളം അറ്റകുറ്റപ്പണികൾ വേണവും താനും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് താളം തെറ്റിക്കുന്ന ഈ സംവിധാനത്തിനെതിരെ ഇതുവരെയായി ആരും പ്രതികരിക്കാത്തതും ദുരൂഹമാണ്. കുറഞ്ഞ വൈദ്യുതി ഉപയോഗം കൊണ്ട് മികച്ച പ്രകാശം നല്കുന്ന എൽ ഇ ഡി സംവിധാനവും ചിലവുകുറഞ്ഞ സോളാർ സംവിധാനവും ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങൾ തെരുവ് വിളക്കുകൾ ഒരുക്കുമ്പോഴാണ്, അവർ പുറം തള്ളിയ ഒരു സംവിധാനം നമ്മൾ ഉപയോഗപ്പെടുത്തുന്നത്. ഇതിനു പിന്നിൽ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിച്ചാലും തെറ്റ് പറയാൻ കഴിയില്ല.