SPECIAL STORY

വേനൽ എത്തുന്നു; കണ്ണൂരിൽ സൂര്യാഘാതം

വേനൽ എത്തുന്നു; കണ്ണൂരിൽ സൂര്യാഘാതം

From sources 

മാർച്ച്‌ മാസം തുടങ്ങിയതോടെ കേരളത്തിൽ വേനൽ കനത്തു തുടങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽ കനക്കാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ തന്നെ കേരളത്തിൽ പലയിടത്തും 34 - 35 ഡിഗ്രീ സെൽഷിയസ് താപ നില രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വെയിലിന്റെ കാഠിന്യം വർധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലയായ മട്ടന്നൂർ, ഇരിക്കൂർ പ്രദേശങ്ങളിൽ പലർക്കും സൂര്യാഘാതം ഏറ്റു. മട്ടന്നൂരിന് സമീപം കൊടോളിപ്രം ഗ്രാമത്തിൽ വിറകു ശേഖരിക്കാൻ പോയ ചിലർക്കാണ് ശരീരത്തിൽ തീപ്പൊള്ളലേറ്റതു പോലുള്ള വ്രണങ്ങൾ ഉണ്ടായത്. ഇരിക്കൂറിന് സമീപം ചില ഉൾനാടൻ പ്രദേശങ്ങളിൽ പാടത്ത് ജോലി ചെയ്യ്തവർക്കും സമാനമായ അനുഭവം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം നിരവധിപ്പേർക്ക്‌ സൂര്യാഘാതം ഏറ്റിരുന്നു. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്.