ART & CULTURE

"പഞ്ഞവും പട്ടിണിയും പോയിട്ടീ നാട്ടിലെ പച്ചരിയും മാറില്ലേ സർക്കാരേ?" - യൂട്യൂബ് വിഡിയോ കൗതുകമാവുന്നു

From the Desk

"അയ്യോ ഈശ്വരാ രക്ഷിക്കണേ സ്വാമി,
എന്നെയും പിള്ളേരേം രക്ഷിക്കണേ!!
മാനക്കേടൊക്കെ പറഞ്ഞോരടെ നെഞ്ഞത്താ -
മാനത്തെ വെള്ളിടി പൊട്ടിക്കണേ.."

എന്ന പാട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ഏതോ ഒരു രസികൻ യൂട്യൂബിൽ ഇട്ടിരിക്കുന്നത്. മധ്യ വയസ്കനായ ഒരാളാണ് ഈ നാടൻ പാട്ട് പാടുന്നത്. ഒരു സ്ത്രീ പറയുന്ന രീതിയിലാണ് ഈ ഗാനം. 

"പഞ്ഞവും പട്ടിണിയും പോയിട്ടീ നാട്ടിലെ
പച്ചരിയും മാറില്ലേ സർക്കാരേ..?
പത്താം മാസത്തിൽ ആകെത്തളരുമ്പോൾ,
പച്ചരി തിന്നാൻ പാഴ് വിധിയോ?"

എന്നൊക്കെയുള്ള വരികൾ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. സമകാലിക പ്രസക്തിയും വ്യത്യസ്തതയും ഉള്ള ഏതൊരു സംഭവവും വൈറൽ ആകുന്ന ഈ കാലത്ത് ഇതും ഒരു ഹിറ്റ്‌ ആകും എന്നതിൽ ഒരു സംശയവും ഇല്ല.