Social Canvas

ഈ ലോകം പട്ടിണിയുടേത്

ഈ ലോകം പട്ടിണിയുടേത്

From desk

ഈ ഭൂഗോളത്തിലെ ജനസംഖ്യയുടെ വളർച്ചയേക്കാൾ വേഗത്തിലാണ് ദരിദ്രരുടെ എണ്ണം വർധിക്കുന്നത്. ഒരു ഭാഗത്ത് സമ്പത്തിന്റെ കേന്ദ്രീകരണം സംഭവിക്കുമ്പോൾ മറു ഭാഗത്ത് ദാരിദ്ര്യം അതിന്റെ ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയാണ്. 350 കോടിയോളം വരുന്ന ദരിദ്രരുടെ കൈവശമുള്ള സ്വത്തിനേക്കാൾ പല മടങ്ങുണ്ട് ലോകത്തെ ആദ്യ 85 ധനികരുടെ സമ്പത്ത്. 'ഓക്സ്ഫാമിന്റെ'കണക്കുകൾ പ്രകാരം 350 കോടി ജനങ്ങളുടെ പ്രതിദിന വരുമാനം രണ്ടര ഡോളറിൽ താഴെ മാത്രമാണ്. ലോക ജനതയുടെ നാൽപ്പത് ശതമാനത്തിൽ കൂടുതൽ ഉള്ള ഇവരുടെ വരുമാനം ആഗോള വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമേയുള്ളൂ. 80 ശതമാനം പേർക്കും പ്രതിദിനം 10 ഡോളറിൽ താഴെ മാത്രമാണ് വരുമാനം.