Social Canvas

റേഷൻ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ; തടയിടാതെ അധികൃതർ

റേഷൻ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ; തടയിടാതെ അധികൃതർ

From the Desk

സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകൾക്കുള്ള റേഷൻ കാർടുകളുടെ പേരിൽ പ്രതിമാസം 20 ലക്ഷം ലിട്ടെറോളം റേഷൻ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു. വൈദ്യുതീകരിക്കാത്ത ഭവനങ്ങൾക്കുള്ള റേഷൻ കാർഡ്‌ (എൻ ഇ റേഷൻ കാർഡ്‌) ഉടമകളിൽ ബഹു ഭൂരിപക്ഷത്തിനും വീടുകളിൽ വൈദ്യുതി കണക്ഷൻ ഉണ്ടെന്നുള്ള കണക്കുകൾ സർക്കാരിന്റെ തന്നെ കയ്യിലുണ്ടെന്നിരിക്കെയാണ് ഈ പകൽക്കൊള്ള. സംസ്ഥാനത്തെ 82,02,998 റേഷൻ കാർഡ്‌ ഉടമകളിൽ 5,54,350 പേർക്കാണ് എൻ ഇ കാർഡ്‌ ഉള്ളത്. 76,48,648 കാർഡ്‌ ഉടമകൾക്ക് മാത്രമാണ് വൈദ്യുതി കണക്ഷൻ ഉള്ളതെന്നാണ് സിവിൽ സപ്പ്ലൈസ് കോർപ്പറേഷന്റെ കണക്ക്. എന്നാൽ കെ എസ് ഇ ബിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ആകെയുള്ള റേഷൻ കാർഡ്‌ ഉടമകളേക്കാൾ 4,57,002 പേർക്ക് കൂടി വൈദ്യുതി കണക്ഷൻ ഉണ്ടെന്നാണ്.
വൈദ്യുതി കണക്ഷൻ ഉള്ള എൻ ഇ കാർഡ്‌ ഉടമകൾക്ക് ഈ മണ്ണെണ്ണ റേഷൻ കടയിൽ നിന്ന് നല്കില്ല. വൈദ്യുതീകരിച്ച വീടുള്ളതിനാൽ അര ലിറ്റർ മാത്രമേ നല്കാനാവൂ എന്നാണ് കടയുടമകൾ പറയുക. വൈദ്യുതീകരിച്ചിട്ടില്ല എന്ന രേഖ ഹാജരാക്കാൻ കാർഡ്‌ ഉടമക്ക് കഴിയില്ല എന്ന ധൈര്യത്തിലാണ് ഈ ക്രമക്കേട് അരങ്ങേറുന്നത്. അധികൃതരാകട്ടെ നല്ല ഉറക്കത്തിലും !!